Integrity Score 454
No Records Found
No Records Found
ചുട്ടുപൊള്ളിക്കയാണ് നജീബിന്റെ ആടുജീവിതം..ഇതൊരു വെറും സിനിമ അല്ല..സിനിമനുഭവമാണ്..കണ്ണിൽ കുരുങ്ങിയ മണൽതരിപോലെയാണ് ആടുജീവിതം..ഓരോ തവണ കണ്ണടക്കുമ്പോഴും ഉള്ളിൽ ഉരഞ്ഞുമുറിയുന്നു..ചോര പൊടിയുന്നു..അസഹ്യമായ് നീറുന്നു..കണ്ണ് നിറയുന്നു..ഈ വേദനകൾ ബ്ലെസി അല്ലാതെ വേറെ ഏതു സംവിധായകനാണ് ഇത്ര മനോഹരമായി ഒപ്പിയെടുക്കാൻ കഴിയുക..കാണികളുടെ നെഞ്ചിൽ കയറികൂടുന്നതാണ് മികച്ച സിനിമകൾ..എങ്കിൽ മലയാളത്തിലെ മികച്ച സിനിമ അനുഭവങ്ങളിലെ ആദ്യപേരുകളിൽ ഒന്ന് ആടുജീവിതം എന്നായിരിക്കും..നജീബിന്റെ ജീവിതം ഏറ്റു വാങ്ങിയപ്പോൾ വെള്ളിത്തിരക്ക് പോലും പൊള്ളൽ ഏറ്റിട്ടുണ്ടാകും..ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദക്തരുടെ കൂടെ പ്രിത്വി രാജിന്റെ ആത്മസമർപ്പണം കൂടി ആയപ്പോൾ മികച്ചത് അല്ലാതെ നമുക്കൊന്നും പ്രതീക്ഷിക്കാൻ പറ്റില്ല... പോക്കിരിരാജയിൽ മമ്മൂക്കയോട് രാജുവേട്ടൻ പറഞ്ഞ പോലെ ഒരു ഓസ്കാറ് ഇങ്ങു കൊണ്ട് വന്നേക്കാം....