Integrity Score 350
No Records Found
No Records Found
No Records Found
മൊറോക്കോയെ വേൾഡ് കപ്പിൽ എത്തിച്ച, സാമ്പിയയെയും ഐവറി കോസ്റ്റിനെയും ആഫ്രിക്കൻ ചാമ്പ്യൻമാർ ആക്കിയ ഹെർവെ റിനാർഡ് ആണ് സൗദിക്ക് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്.
സൗദി വേൾഡ് കപ്പിൽ ആകെ കളിച്ചിട്ടുള്ളത് 17 മത്സരങ്ങൾ ആണ്. അർജൻ്റീനയ്ക്ക് എതിരെ ഖത്തറിൽ ജെയിച്ചത് ഉൾപടെ ആകെ 4 മത്സരങ്ങൾ ആണ് ജെയിച്ചിട്ടുള്ളത്. 2 എണ്ണം 1994 ഇൽ അവരുടെ ഏറ്റവും മികച്ച ആയ രണ്ടാം റൗണ്ട് പ്രകടനത്തിൽ(മൊറോക്കോ 2-1, ബെൽജിയം 1-0). മൂന്നാമത് 2018 ഇൽ റഷ്യയിൽ. ഈജിപ്റ്റ് ആയിരുന്നു എതിരാളികൾ(2-1). ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയിട്ടുള്ളവരിൽ മുന്നിൽ. ഇങ്ങനെ ഒരു ചരിത്രം ഉള്ളവരാണ് അൽഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ചത്.
പാറക്കല്ല് പോലെ ഉള്ള കളിക്കാരെ തേച്ച് മിനുക്കി മൂർച്ച ഉള്ള ആയുധങ്ങൾ ആക്കി മാറ്റുന്നവർ ആണ് മികച്ച കോച്ചുമാർ. അങ്ങനെ ഒരാൾ ആണ് ഹെർവെ റിനാർഡ്. ആഫ്രിക്കൻ ടൂർണമെൻ്റിൽ രണ്ട് വിവിധ ടീമുകളെ ചാമ്പ്യൻമാർ ആക്കിയ ചരിത്രം ഉള്ള ഒരേ ഒരു കൊച്ച് ഹെർവെ റിനാർഡ് ആണ്! യൂറോപ്പിലെ പേരു കേട്ട ക്ലബ്ബുകളിൽ കളിക്കുന്ന ഒരാൾ പോലും സൗദി ടീമിൽ ഇല്ല, ആ ടീമിനെ ഇത്ര മൂർച്ച ഉള്ള ടീമാക്കിയത് ഹെർവെ റിനാർഡ് ആണ്.
2 വർഷം തോൽവി അറിയാത്ത ടീം, 34 മത്സരങ്ങൾ, ടൂർണമെൻ്റിലെ കപ്പെടുക്കാൻ സാധ്യത ഉള്ള ടീമുകളിൽ മുന്നിൽ, ബ്രസീലിനെ തകർത്ത് കോപ്പ, ഇറ്റലിയെ തകർത്ത് ഫൈനലിസ്സിമ്മ. ഇതിഹാസ താരം മെസ്സി ഉൾപെടുന്ന കൊതിപ്പിക്കുന്ന താര നിര. ഈ ടീമിനെ എതിർക്കാൻ വ്യക്തമായ പ്ലാൻ ഉണ്ടാക്കി തന്നെ ആയിരുന്നു റിനാർഡ് എത്തിയത്.
പ്രവചനങ്ങൾ ശെരി വെക്കും പോലെ പത്താം മിനിറ്റിൽ തന്നെ അർജൻ്റീന വല കുലുക്കി. മെസ്സി പെനൽറ്റി അനായാസം ഗോളാക്കി. മൂന്ന് തവണ കൂടി അവർ ബോൾ ഗോളാക്കി എങ്കിലും അവ വാർ ഓഫ് സൈഡ് വിധിച്ചു. വലിയ മാർജിനിൽ ജെയിക്കും എന്ന് തോന്നിപ്പിക്കും വിധം ഇടവേളക്ക് പിരിഞ്ഞെങ്കിലും സൗദി ഓഫ് സൈഡ് വല ഒരു പ്ലാൻ ആണെന്നും അവരുടെ പ്രതിരോധം ശക്തം ആണെന്നും തോന്നിപ്പിച്ചു. എങ്കിലും ജെയിക്കുമെന്നോ സമനില പിടിക്കും എന്നോ കരുതാൻ ഒരു ഷോട്ട് പോലും ഇല്ലായിരുന്നു.
പിന്നീട് നടന്നത് ചരിത്രം ആയി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി മത്സരം മാറി. സൗദിയുടെ അടുത്ത മത്സരം പോളണ്ടിന് എതിരെ ആണ്, അത് ജെയിച്ചാലും തോറ്റാലും, ഫ്രഞ്ച് ലീഗിൽ കളിക്കുന്നതിന് വേണ്ടി ക്ലീനിംഗ് ഉൾപടെ ചെറിയ ജോലികൾ ചെയ്ത് ജീവിച്ച റിനാർഡ് ഇനി അറിയുക മെസ്സിയുടെ അർജൻ്റീനയെ തോല്പിച്ച സൗദി കോച്ച് എന്ന് ആയിരിക്കും.
കടുത്ത പരിശീലന മുറകൾ ഉപയോഗിക്കുന്ന ഹെർവെ റിനാർഡ് ഫിറ്റ്നസ് നു വലിയ പ്രാധാന്യം നൽകുന്നു. ഇങ്ങനെ ആണെങ്കിലും ചെറിയ അന്ധ വിശ്വാസി കൂടി ആണ് ഹെർവെ. അത് കൊണ്ടാണ് വെള്ള ഷർട്ട് മാത്രം ധരിച്ച് മത്സരങ്ങൾക്ക് എത്തുന്നത്.
ഇതാണ് ഈ കളിയെ സുന്ദരം ആക്കുന്നത്, എന്ത് സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാൻ ആവില്ല. എല്ലാവർക്കും അവസരം.