Integrity Score 966
No Records Found
No Records Found
No Records Found
ഇന്ന് ലോക ഇഡ്ഡലി ദിനം (World Idli Day)
തമിഴൻ്റെ ഏറ്റവും പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. അതുകൊണ്ട് തമിഴ്നാട്ടിൽ ഏറ്റവും ചിലവ് കുറവിൽ ലഭിക്കുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിലൊന്നും ഇഡ്ഡലി തന്നെ. ചിലവ് കുറവ് എന്നത് മാത്രമല്ല തമിഴ്നാട്ടിൽ എല്ലായിടത്തും ലഭിക്കും എന്നതും ഇഡ്ഡലിയുടെ പ്രത്യേകതയാണ്.
മലയാളികൾ രാവിലെ മാത്രമാണ് ഇഡ്ഡലി കഴിക്കുന്നതെങ്കിൽ തമിഴൻ രാത്രിയിലും ഇഡ്ഡലി കഴിക്കാൻ താൽപര്യം കാണിക്കുന്നു. തമിഴ്നാട്ടിലെ മിക്ക ഹോട്ടലുകളിലും രാത്രി സമയത്തും ഇഡ്ഡലിക്ക് നല്ല ഡിമാൻഡ് ഉണ്ട്. ഇഡ്ഡലിയിൽ തന്നെ പ്ലെയിൻ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി, ചട്നി ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി അങ്ങനെ ഒരുപാട് വകഭേദങ്ങൾ കാണാം. തമിഴ്നാട് സർക്കാർ നിയന്ത്രണത്തിലുള്ള അമ്മ ഹോട്ടലുകളിൽ ഒരു രൂപക്ക് ഒരു ഇഡ്ഡലി ലഭിക്കും.