Integrity Score 1320
No Records Found
No Records Found
No Records Found
ബൂട്ടഴിക്കാൻ മാർത്ത
ബ്രസീലിന്റെ വനിതാ ഫുട്ബോള്‍ ഇതിഹാസം മാര്‍ത്ത ഈ വര്‍ഷം ഫുട്ബോളില്‍ നിന്നും വിരമിക്കുമെന്ന് അറിയിച്ചു. 38കാരിയായ മാര്‍ത്ത ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ്. 196 മത്സരങ്ങളില്‍ നിന്നായി 123 ഗോളുകളാണ് മാർത്തയുടെ സംഭാവന. 2024 പാരിസ് ഒളിംപിക്സ് ടീമില്‍ ഉള്‍പ്പെടാന്‍ സാധിച്ചാല്‍ ഇത് മാര്‍ത്തയുടെ ആറാമത്തെ ഒളിംപിക്സ് ആയിരിക്കും.
ഒളിംപിക്സ് ടീമില്‍ ഞാനുണ്ടാകുമോ എന്നറിയില്ല, പക്ഷെ എന്തു തന്നെയാണേലും ഇക്കൊല്ലം എന്റെ അന്താരാഷ്ട്ര ഫുട്ബോളിന്റെ അവസാന വര്‍ഷമായിരിക്കുമെന്ന്
അറിയിക്കുന്നു- മാര്‍ത്ത പറഞ്ഞു.
2004ലെ ഏതന്‍സ് ഒളിംപിക്സിലും 2008ല്‍ ബെയ്ജിങ് ഒളിംപിക്സിലും വെള്ളി നേടിയ ബ്രസീല്‍ ടീമില്‍ മാര്‍ത്ത ഉണ്ടായിരുന്നു. രണ്ടിലും ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചത് അമേരിക്കയാണ്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് മാര്‍ത്ത. ആറ് ലോകകപ്പ് കളിച്ചിട്ടുള്ള താരം ആകെ 17 ഗോളുകള്‍ നേടി. പുരുഷ ലോകകപ്പുകളില്‍ പോലും ഇത്രയധികം ഗോളടിച്ച താരങ്ങളില്ല.
🔹 Brazil’s all-time top scorer (116)
🔹 World Cup all-time top scorer (17)
🔹 First player to score at 5 World Cups
🔹 First player to score at 5 straight Olympics
🔹 2007 WWC Golden Ball and Golden Boot
🔹 6x FIFA World Player of the Year/The Best
What a career 🐐👏