Integrity Score 1686
No Records Found
No Records Found
No Records Found
ആ യുവവിജയത്തിന് 50 വയസ്
1974 ഏപ്രിൽ 30 - ബാങ്കോക്കിൽ നടന്ന പതിനാറാമത് ഏഷ്യൻ യൂത്ത് ഫുട്ബോളിൽ ഇന്ത്യയും ഇറാനും (2-2) കിരീടം പങ്കുവെച്ച ദിവസം. ആ യുവവിജയത്തിന് ഇന്ന് 50 വയസ്.
ഏഷ്യൻ തലത്തിൽ പിന്നീടൊരിക്കൽ പോലും ഇന്ത്യൻ ഫുട്ബോൾ ടീമിന് ചുണ്ടോടുചേർക്കാൻ ഒരു കപ്പ് ലഭിച്ചില്ല എന്നത് സത്യം. രണ്ടുതവണ ഏഷ്യൻ ഗെയിംസ് ഫുട്ബോൾ സ്വർണവും ഒരു തവണ വെങ്കലവും നേടിയ ടീമായിരുന്നല്ലോ നമ്മുടേത്.
ഷബീർ അലി (ഹൈദരാബാദ്) നയിച്ച
1974 യൂത്ത് ടീമിൽ രണ്ടു മലയാളി താരങ്ങളുണ്ടായിരുന്നു. സി സി ജേക്കബും ബി ദേവാനന്ദും (2022 ൽ നിര്യാതനായി).
അബ്ദുൽ സലാം (ഹൈദരാബാദ്), അരുൺ ഘോഷ് (കൊൽക്കത്ത) എന്നിവർ പരിശീലകരും ദിലീപ് ഘോഷ് (കൊൽക്കത്ത) മാനേജരും.
ടീം അംഗങ്ങളായ ചിന്മയ് ചാറ്റർജി, യാക്കൂബ്, ദേവരാജ്, ദേവാനന്ദ്, ബരാറ്റോ, പ്രശാന്ത ചാറ്റർജി, കോച്ച് സലാം, മാനേജർ ദിലീപ് ഘോഷ് എന്നിവർ മരണപ്പെട്ടു. പരിശീലകരിൽ ഒരാളായിരുന്ന അരുൺ ഘോഷ് 90 നടുത്ത പ്രായവുമായി കൊൽക്കത്തയിൽ ജീവിക്കുന്നു.
അന്ന് കിരീടം നേടിയ ടീം അംഗങ്ങൾക്ക്
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് കൊൽക്കത്തയിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്, ഏറെ സന്തോഷം.
ഈ ഫോട്ടോയ്ക്കും ഒരു കഥയുണ്ട്
തമിഴ്നാട് കായൽപട്ടണത്തെ ജനകീയ കൂട്ടായ്മയാണ് യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ്. 70 വർഷത്തോളം പഴക്കമുള്ള ഈ ക്ലബ് സംഘടിപ്പിക്കുന്ന മൗലാന ആസാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് ഏറെ പ്രശസ്തമാണ്. കണ്ണൂർ കെൽട്രോൺ ഉൾപ്പടെ കേരള ക്ലബുകൾ അരനൂറ്റാണ്ടിലേറെ ചരിത്രമുള്ള ആ ടൂർണമെൻ്റ് ജയിച്ചിട്ടുണ്ട്.
ഈ ക്ലബിൻ്റെ ഒരു യൂണിറ്റ് ബാങ്കോക്കിലും പ്രവർത്തിച്ചിരുന്നു.1974 ൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് അവർ ഒരുക്കിയ സ്വീകരണത്തിലാണ് ഫോട്ടോ എടുക്കുന്നത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പോലും ഇന്ന് ഈ ഫോട്ടോ ഉപയോഗിക്കുന്നു.
ടീം അംഗങ്ങൾ
Standing. L to R
Dilip Palit, Chandan, Devaraj, Harjinder Singh, Mohammed Yakoob, P M Kumar, C C Jacob, Baretto & Chinmoy.
Sitting L to R
Amit Dasgupta, Tapan Bose, Devanand, Prasun Banerjee, Shabbir Ali (Captain), Sisir Guha Dastidar, Prasanta Mitra, Gobinda Das, Lateefuddin.