Integrity Score 1686
No Records Found
No Records Found
No Records Found
കളിക്കുള്ളിലെ കളികൾ
പുതുതായി തുടങ്ങിയ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് ആദ്യമത്സരത്തിന് ഇറങ്ങി. എതിരാളികൾ ഗുജറാത്ത്. കേരളം 3-1 ന് ജയിച്ചു.
രാവിലെ 7.30 ന് തുടങ്ങുന്ന ഈ ടൂർണമെൻ്റിലെ മിക്കമൽസരങ്ങളും സ്ഥിരമായി കാണാൻ ശ്രമിക്കുമ്പോൾ ലക്ഷ്യവും കാഴ്ചകളും പലതായിരുന്നു.
പ്രൊഫഷണൽ ഫുട്ബോളിൽ ഇന്ത്യ അടുത്ത പത്ത് വർഷം എങ്ങനെയിരിക്കും എന്ന് ഈ ടൂർണമെൻ്റ് കണ്ടാൽ ഏകദേശ ധാരണകിട്ടും എന്നത് ഒന്ന്.
ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധയൂന്നുന്ന എത്ര ആളുകൾ (പരിശീലകർ, ക്ലബുകൾ, ഫുട്ബോൾ സംഘാടകർ.. ഒക്കെ) ഈ മത്സരം കാണുന്നുണ്ട് എന്ന് മറ്റൊന്ന്.
ഫുട്ബോൾ സ്കൗട്ടിംഗിൽ ഏറ്റവും സാധ്യതകളുള്ള സംസ്ഥാനം എന്ന് പലരും പറയാറുള്ള കേരളത്തിലെ കളിക്കാർ എങ്ങനെ കളിക്കുന്നുണ്ട് എന്ന് കാണാനും.
മത്സരം കഴിഞ്ഞു സോഷ്യൽ മീഡിയ നോക്കുമ്പോൾ കേരള ടീം കോച്ചിൻ്റെ ഒരു പോസ്റ്റ് കണ്ടു. ' Its a 3-1win against Gujarat the player's shown attitude in this tough condition thankyou'.
എന്താണ് ഈ ടഫ് കണ്ടീഷൻ ? മഴയും വെയിലും മഞ്ഞും പറഞ്ഞു അവനവനെ രക്ഷപ്പെടുത്തുന്ന ' സിസ്റ്റം ' നമ്മൾ ഇനിയും അവസാനിപ്പിച്ചിട്ടില്ലെ? 1970 - 1980 കളിൽ സന്തോഷ് ട്രോഫിക്ക് പോയി തോറ്റുവരുന്ന കോച്ചുമാർ പറയുന്ന ഡയലോഗ് ആണിത്. അല്ലാതെ വേറെ എന്തെങ്കിലും ' ടഫ് ' അവസ്ഥ ഉണ്ടായിരുന്നു എങ്കിൽ അത് തുറന്നുപറയണം.
ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ടീം ഭാരവാഹികൾ ഈ ടൂർണമെൻ്റ് കാണും അതിലൂടെ യുവതാരങ്ങൾക്ക് അവസരം ലഭിക്കും എന്നായിരുന്നു ഈ സാഹസം ആരംഭിക്കുമ്പോൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കരുതിയത്. എന്നാൽ, ഗ്രൗണ്ടിൽ ഒരു ' പ്രതിനിധിയും ' എത്തിയില്ല എന്നത് പോകട്ടെ, ഓൺലൈനിൽ ഈ കളി നൂറാൾക്ക് മേലെ ലൈവ് ആയി കണ്ടിട്ടും ഇല്ല.
യൂത്ത് ഫുട്ബോളിന് വിവേകാനന്ദൻ്റെ പേര് നൽകുക, വനിതാ ഫുട്ബോൾ ടൂർണമെൻ്റിന് രാജ്മാതയുടെ പേര് നൽകുക, ഒപ്പം ദേശീയ ടീം ജഴ്സിയിൽ കാവിക്കളർ കൂടുതൽ മുക്കുക എന്ന രാഷ്ട്രീയ അജണ്ട അല്ലാതെ എന്താണ് നടക്കുന്നത് ?
ഏത് തോന്ന്യാസവും ' ഞങ്ങൾ ഒകെ ' എന്ന് പറയുന്ന ' ഭാരവാഹിത്വം കാക്കാൻ ' ആഗ്രഹിക്കുന്ന സംസ്ഥാന അസോസിയേഷൻ ഭാരവാഹികളും ഈ തരികിടക്ക് ഉത്തരവാദികൾ ആണ്.
ഇനി കളിയിലേക്ക് വന്നാൽ. ഇതിനേക്കാൾ മനോഹരമായി കേരളത്തിലെ സ്കൂൾ ഫുട്ബോൾ നടക്കാറുണ്ട്.
ഭാവിയിലേക്ക് ഒന്നും തരാൻ പറ്റാത്ത, പ്ലയേഴ്സ് ഡെവലപ്പ്മെൻ്റ് എന്നത് ആലോചനയിൽ പോലും ഇല്ലാത്ത കളിയാണ് കേരളം കളിച്ചത്. ഇത്രയും പ്ലായേഴ്സ് പൂൾ ഉള്ള സംസ്ഥാനം ഭാവിതാരങ്ങളെ വെച്ച് കളിക്കേണ്ട ഗെയിം ഇതല്ല.
പക്ഷേ, കളിച്ചേ പറ്റൂ.. പലർക്കും വേണ്ടി.