Integrity Score 1340
No Records Found
No Records Found
No Records Found
മുംബൈ മാജിക്ക്
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്.
മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം. രണ്ടു തവണ മുംബൈ ലീഗ് ജേതാക്കൾക്കുള്ള ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്. സീസണിലെ ഷീൽഡ് വിജയികളായ മോഹൻ ബഗാൻ നേരത്തേ ഡ്യൂറാൻഡ് കപ്പും വിജയിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും നേടി ട്രെബിൾ തികയ്ക്കാനിറങ്ങി കൊൽക്കത്ത ടീമിന് സ്വന്തം ആരാധകരുടെ മുന്നിൽ അടിപതറുകയായിരുന്നു. തകർത്തു കളിച്ചിട്ടും ആദ്യ പകുതിയിൽ ഗോൾ നേടാനാകാത്തതിന്റെ ക്ഷീണം രണ്ടാം പകുതിയിൽ മുംബൈ തീർത്തു.