Integrity Score 1686
No Records Found
No Records Found
No Records Found
ആരാണ് 'കളിക്കുന്നത്' ? 'ആരെയാണ്' കളിപ്പിക്കുന്നത് ?
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പുനസംഘടിപ്പിച്ചത്. ഇന്ത്യയുടെ മുൻ ഫുട്ബാള്‍ താരം യു ഷറഫലി പ്രസിഡന്റായും ഒളിമ്പ്യന്‍ കെ എം ബിനു, ബോക്സിങ്ങ് താരം കെ സി ലേഖ, അന്താരാഷ്ട്ര ഫുട്ബാള്‍ താരം സി കെ വിനീത്, അത്ലറ്റിക്സ് പരിശീലകന് പി ഐ ബാബു, വി കെ സനോജ്, രഞ്ജു സുരേഷ്, യോഗ പരിശീലകന് ജെ എസ് ഗോപന് എന്നിവർ പുതിയ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായും നോമിനേറ്റ് ചെയ്യപ്പെട്ടു.
ഇന്ന് രാവിലെ ദേശാഭിമാനി വായിച്ചപ്പോൾ ആണ് വളരെ പ്രധാനപ്പെട്ട ഒരുവാർത്ത ശ്രദ്ധയിൽപ്പെടുന്നത്. കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് നിർദേശിച്ച പ്രമുഖരെ വെട്ടി ഗവർണർ ' സ്വന്തക്കാരെ ' തിരുകികയറ്റിയെന്ന വാർത്ത. വെങ്കിടേഷ് രാമകൃഷ്ണൻ, ശശികുമാർ പോലെയുള്ള ദേശീയതലത്തിൽ പോലും പ്രശസ്തരായവർ വെട്ടിനിരത്തപ്പെട്ടു. ഏറെ സങ്കടമുള്ള കാര്യം.
ഗവർണർ വെട്ടിയ പേരുകൾ പിന്നെയും വായിച്ചപ്പോൾ സി കെ വിനീതും കെ സി ലേഖയും ഉണ്ട്. ഇരുവരും നിലവിൽ സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ. വളരെ നിർണായക റോൾ ഉളളവർ. വലിയ ഉത്തരവാദിത്തം വഹിക്കേണ്ടവർ. രണ്ടാളുകളെയും യൂണിവേഴ്സിറ്റി സെനറ്റിലെ കായിക വിഭാഗം അംഗങ്ങളായി നോമിനേറ്റ് ചെയ്തിരിക്കുന്നു. ഇതെന്ത് കഥ !
കണ്ണൂരിനൊപ്പം കാസർഗോഡ്, വയനാട് (ഒരുഭാഗം) ജില്ലകൾ കൂടി ഉൾപ്പെടുന്നതാണല്ലോ കണ്ണൂർ യൂണിവേഴ്സിറ്റി. ഇരുവരും അല്ലാതെ വേറെ കായിക മേഖലയുമായി ബന്ധപ്പെട്ട ആരും ഇല്ലേ ഈ മൂന്ന് ജില്ലകളിൽ ?
ഗവർണറെ ചീത്തവിളിക്കാൻ ന്യായമുണ്ട്, ശരിതന്നെ. പക്ഷേ, കൊടുത്ത ലിസ്റ്റിൽ ' മര്യാദ ' കുറച്ചെങ്കിലും ആവാം.
ആരെയാണ് കളിപ്പിക്കുന്നത് ?
ജനങ്ങളെയോ ?