Integrity Score 1686
No Records Found
No Records Found
No Records Found
പ്രീമിയർ ലീഗ് താരത്തിന് പകരം ഖത്തർ ലീഗിൽ അരങ്ങേറി കണ്ണൂർക്കാരൻ
കണ്ണൂർ സ്വദേശി 17 കാരൻ തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബോളിൽ അരങ്ങേറി ചരിത്രം കുറിച്ചു. അൽ ദുഹൈൽ ക്ലബിന് വേണ്ടിയാണ് തഹ്സിൻ കളത്തിലിറങ്ങിയത്. അൽ റയ്യാൻ ക്ലബിനെതിരെ അവസാന നിമിഷങ്ങളിലാണ് കോച്ച് യുവതാരത്തിന് അവസരം നൽകിയത്. പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള ഇബ്രാഹീമോ ദയാലോക്ക് പകരമായായിരുന്നു തഹ്സിൻ്റെ വരവ്.
പ്രശസ്തമായ ദോഹ ആസ്പയർ അക്കാദമിയിൽ നിന്ന് കളിപഠിച്ച തഹ്സിൻ ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17 വിഭാഗങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഖത്തർ ടോപ് ലീഗിൽ കളിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ടുള്ള തഹ്സിനിന് രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കും. എസ് എൻ കോളേജ് കണ്ണൂർ,
കാലിക്കറ്റ് യൂനിവേഴ്സിറ്റി, കേരള യൂത്ത് ടീമികളിൽ കളിച്ചിട്ടുള്ള ജംഷിദാണ് തഹ്സിന്റെ പിതാവ്. വളപട്ടണം സ്വദേശി ഷൈമ മാതാവ്.