Integrity Score 150
No Records Found
No Records Found
No Records Found
ഒരിക്കൽ മഹാത്മാഗാന്ധിയെ കാണാൻ മൗണ്ട് ബാറ്റൺ എത്തി . ഗ്രാമീണരുമായി ബാപ്പു സംസാരിച്ചു കൊണ്ടിരുന്നതിനാൽ അരമണിക്കൂറിൽ അധികം മൗണ്ട് ബാറ്റനു കാത്തിരിക്കേണ്ടി വന്നു . യോഗത്തിനു ശേഷം എത്തിയ ഗാന്ധിജിയോട് മുഷിച്ചിൽ മറച്ചു വച്ചില്ല . `ഞാൻ ഈ രാജ്യത്തിന്റെ ഗവർണർ ജനറൽ ആണ് ` മറുപടി ഗാന്ധിജിയും വൈകിപ്പിച്ചില്ല `അത് ശരിയായിരിക്കാം ,പക്ഷെ രാജ്യം അവരുടേതാണ് `മടങ്ങിപ്പോകുന്ന സാധാരണക്കാരെ നോക്കി പറഞ്ഞു.
പ്രധാനമന്ത്രി നാളെ ത്രിവർണ പതാക ഉയർത്തുമ്പോൾ കേരളത്തിൽ നിന്നുള്ള മൂന്നു തൊഴിലുറപ്പ് തൊഴിലാളികൾ ചെങ്കോട്ടയിൽ സാക്ഷ്യം വഹിക്കും . കൊല്ലത്ത് നിന്ന് രാധ, പാലക്കാട് നിന്നും ഷീബ ,എറണാകുളത്ത് നിന്ന് സുനിത . ...
വിമാനത്തിൽ കയറുന്നത് മാത്രമല്ല ചെരിപ്പിടുന്നതും ബാഗ് തോളിൽ തൂക്കുന്നതുമെല്ലാം രാധ ചേച്ചി ആദ്യമായിട്ടാണ്. ഇങ്ങനെയൊക്കെ ജീവിച്ചു ശീലിച്ചത് കൊണ്ട് ഒരസുഖവുമില്ല , ബ്ളഡ് പോലും ചെക് ചെയ്യേണ്ടി വന്നിട്ടില്ല ....കുടുംബ ശ്രീ സെക്രട്ടറി കൂടിയായ ഈ എഴുപതു കാരി പൊട്ടിചിരിച്ചാണ് പറഞ്ഞത് .....കുടുംബ ശ്രീ സെക്രട്ടറിയായ 'അമ്മ രഞ്ജിനി ദേവിയെ പലവട്ടം ഓർത്തു ...ഇന്ന് മൂന്നു പേരും ഡൽഹി കറങ്ങുന്നു ....നാളെ ചെങ്കോട്ടയിൽ ....രാജ്യത്തിന്റെ ഉടമകളെ സാക്ഷിയാക്കി ഒരു സ്വാതന്ത്ര്യപുലരി .....