Integrity Score 1686
No Records Found
No Records Found
No Records Found
കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരാതി എ ഐ എഫ് എഫ് അച്ചടക്ക സമിതി തള്ളി
ബെംഗളൂരു എഫ് സിക്കെതിരായസിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിലുണ്ടായ വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നൽകിയ പരാതി അച്ചടക്ക സമിതി തള്ളി.
മത്സരം പൂർത്തിയാക്കാതെ കയറിപ്പോയ കേരള ബ്ലാസ്റ്റേഴ്സ് നടപടി തെറ്റാണ് എന്നും ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ അപാകതയില്ലെന്നും ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗം വിലയിരുത്തി. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സ് ആവശ്യവും സമിതി തള്ളി. ചെയർമാൻ വൈഭവ് ഗഗാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യപ്രകാരമാണ് സെമി ഫൈനലിന് മുൻപ് അച്ചടക്ക സമിതി യോഗം ചേർന്നത്. എന്നാൽ കാര്യങ്ങൾ വിശദമായി പരിശോധിച്ച സമിതി ബംഗളുരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ച തീരുമാനം ശരിവെക്കുകയായിരുന്നു. മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിന് നടപടി നേരിടേണ്ടിവരും.