Integrity Score 167
No Records Found
No Records Found
No Records Found
*ഇതാണ് ഞാൻ... ഇത്രേയുള്ളൂ ഞാൻ.
'ഇത്ര ചെറിയ കാര്യത്തിനോ ഈ കലാപം' എന്ന മട്ടിൽ എനിക്ക് നേരെ ഒരുപാട് പുരികങ്ങൾ ചുളിഞ്ഞിട്ടുണ്ട്. പക്ഷേ, അത്രതന്നെ ചെറിയ കാര്യങ്ങൾ കൊണ്ട് ഞാൻ സന്തോഷവതിയാകുമെന്ന് അവരാരും കണ്ടില്ല.
അതിവൈകാരികതക്കാരിയാണ് ഞാൻ. അതിന്റെ കുറവുകൾ ചൂണ്ടിക്കാട്ടുന്നവർ അതിന്റെ നന്മകൾ കൂടി പറയാത്തതെന്ത്...
ചെറിയൊരു മുള്ളുവാക്കിൽ ഞാൻ തകർന്നു പോയിട്ടുണ്ടാകും. (അതുപക്ഷേ നിങ്ങൾ കേട്ട ആ വെറും വാക്കിനാലല്ല. മുൻപ് ഞങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ട ഒരുപാട് വാക്കുകളുടെ ഓർമയാലാണ്.) പക്ഷേ, മുറ്റത്ത് വിരിഞ്ഞ പൂവിനാൽ, പ്രിയപ്പെട്ടൊരു കവിതയാൽ, ആറ്റിയടിച്ച ചായയാൽ, പാകത്തിനൊരുക്കിയ കാപ്പിയാൽ, കുഞ്ഞുങ്ങളുടെ ചിരിയാൽ, അപ്രതീക്ഷിതമായി പെയ്ത മഴയാൽ, പ്രിയമേറുമൊരാളുടെ ഓർമയാൽ പോലും ഞാൻ സന്തോഷവതിയുമാകും...