Integrity Score 1686
No Records Found
No Records Found
No Records Found
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലന കേന്ദ്രമാണ് ജാംഷഡ്പൂരിലെ ടാറ്റാ ഫുട്ബോൾ അക്കാദമി.
യൂറോപ്പ്യൻ ക്ലബുകൾക്ക് ഒപ്പം നിൽക്കുന്ന ഇവിടത്തെ സൗകര്യങ്ങളും പരിശീലന രീതികളും ഏറെ പ്രശസ്തമാണ്.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഇൻ്റർനാഷണൽ താരങ്ങളെ സംഭാവന ചെയ്ത ഈ അക്കാദമിയിലെ പരിശീലനം, താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം തീർത്തും സൗജന്യം.
മൂന്ന് ഘട്ടം വരെയായി നടക്കുന്ന ട്രയൽസിൽ വിജയിക്കുന്നവരെയാണ് അക്കാദമി തിരഞ്ഞെടുക്കുക.
പുതിയ ബാച്ചലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ട്രയൽസിന് ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. 2008, 2009 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കാണ് ട്രയൽസ്. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് (ഉണ്ടെങ്കിൽ), പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവയെല്ലാം അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യണം.
ഒക്ടോബർ 10 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ