Integrity Score 1686
No Records Found
Adipoli
പിക്സ്റ്റോറി ഷൂട്ടൗട്ട്: ഗോൾ വർഷിച്ച് സലാല അക്കാദമിയിലെ കുട്ടികൾ
#PixstoryShootout
പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ പിക്സ്റ്റോറിയും മലപ്പുറം ജില്ലയിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ സലാലയും ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി ' വില്ലേജ് ഫുട്ബോൾ ' എന്ന ടൈറ്റിലിൽ ആണ് അത്താണിക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്.
അക്കാദമി വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പടെ ഇരുനൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു.
കാണികളുടെ നിറഞ്ഞ പിന്തുണയോടെ കുട്ടിത്താരങ്ങൾ പന്ത് തട്ടിയതോടെ മത്സരം അവേശത്തിലേക്ക് ഉയർന്നു. മൊത്തം ഏഴ് റൗണ്ട് മത്സരങ്ങൾക്ക് മൈതാനം സാക്ഷിയായി.
സ്റ്റാർ ഓഫ് ദി ഡേയായി ഫാസിലിനെ തിരഞ്ഞെടുത്തു. സലാല ഫുട്ബോൾ അക്കാദമി എം. ഡി. മുബശിർ സമ്മാനദാനം നിർവഹിച്ചു.
പിക്സ്റ്റോറി കേരള പ്രതിനിധി എം. എം. ജാഫർ ഖാൻ, ഫുട്ബോൾ കോച്ച് സുൽഫിക്കറലി തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
' വില്ലേജ് ഫുട്ബോൾ ' എന്ന ടൈറ്റിലിൽ ലോകകപ്പിന് മുൻപായി മലപ്പുറം ജില്ലയിലെ നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിയങ്ങളിൽ കൂടി പിക്സ്റ്റോറിയുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരങ്ങൾ നടക്കും.