Integrity Score 290
No Records Found
No Records Found
No Records Found
ഇന്ത്യയെ വിരട്ടി ചൈന 5-1
ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യമത്സരത്തിൽ ആതിഥേയരായ ചൈനയാണ് ഇന്ത്യയെ 5-1 ന് തകര്‍ത്തത്. പതിനേഴാം മിനിറ്റില്‍ ഗാവോ ടിയാനൈയിലൂടെ ചൈന മുന്നിലെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മലയാളി താരം രാഹുല്‍ വിംഗിലൂടെ മുന്നേറി പായിച്ച ഷോട്ട് ചൈനീസ് കീപ്പറെ മറികടന്ന് വലയിലെത്തി 1-1.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ചൈന ലീഡെടുത്തു. വൈജുന്‍ ആയിരുന്നു ഗോൾ നേടിയത്. 72-ാം മിനിറ്റില്‍ ടാവോ ക്വിയാഗ്ലോങിലൂടെ വീണ്ടും സ്കോർ ചെയ്ത ചൈന ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്തു. മൂന്ന് മിനിറ്റിനകം ടാവോ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായി.
ഇഞ്ചുറി ടൈമില്‍ ഹാവോ ഫാങ് ചൈനയുടെ അഞ്ചാം ഗോളും നേടി. മലയാളിതാരങ്ങളായ രാഹുൽ, റബീഹ് എന്നിവർ ഇന്ത്യക്കായി കളത്തിലിറങ്ങി. സുനിൽ ഛേത്രി, ഗോൾകീപ്പർ ഗുർപ്രീത് സന്ധു എന്നിവരും ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നു. 21 ന് ബംഗ്ലാദേശ്, 24 ന് മ്യാൻമർ ടീമുകളുമായാണ് ഇന്ത്യക്ക് ഇനി മത്സരിക്കാനുള്ളത്.