Integrity Score 350
No Records Found
No Records Found
No Records Found
ഗ്രൂപ്പ് ജിയിൽ സെർബിയയെ 2-0ന് തോൽപ്പിച്ച് ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും വിജയകരമായ ടീമായ ബ്രസീൽ ആരംഭിച്ചു. ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടാനൊരുങ്ങുമ്പോൾ, കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് നെയ്മർ കളിക്കില്ലെന്ന് ഉറപ്പായി. പക്ഷേ, അത് ബ്രസീലിന്റെ ആശങ്കയാണോ? നെയ്മർ പുറത്ത് വന്നതിന് ശേഷമുള്ള അവരുടെ കളിയും കണക്കുകളും 'അല്ല' എന്ന് ചൂണ്ടി കാട്ടുന്നു.
25 തവണയാണ് നെയ്മറിന് പൊസഷൻ നഷ്ടമായത്.
രണ്ടാം ഗോളിന് ശേഷം കമന്ററി ഇങ്ങനെയായിരുന്നു "രണ്ട് ഗോളുകളിലും നെയ്മർ ഇടപെട്ടില്ല. നിലവാരമനുസരിച്ച് അവൻ വളരെ ശരാശരിക്കാരനായിരുന്നു. പക്ഷേ, അവർ (ബ്രസീൽ) സ്കോർ ചെയ്യാൻ അവനെ അധികം ആശ്രയിക്കാത്തത് നല്ലതാണ്".
80-ാം മിനിറ്റിൽ നെയ്മർ പുറത്തായി.
അതിനുശേഷം 10+7 കൂട്ടിച്ചേർത്ത മിനിറ്റുകൾ കളിച്ചു.
80-ാം മിനിറ്റിൽ 10 പാസുകളുമായി ബ്രസീൽ ബോക്സിലെത്തി.
80' മറ്റൊരു പാസിംഗ് സീക്വൻസ്, അതിന്റെ അവസാനം കാസെമിറോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി.
81' റോഡ്രിഗോയുടെ താഴ്ന്ന ഷോട്ട്, ഗോൾ കീപ്പർ തട്ടി അകറ്റുന്നു.
83' ഫ്രെഡിൻ്റേ ഷോട്ട്, സാവിക് രക്ഷപ്പെടുത്തി. ബ്രസീലിനുള്ള കോർണർ.
85' ഗബ്രിയേൽ ജിസുസ്, അപകടകരമായ ഒരു cross നൽകുന്നു. സെർബിയ അടിച്ചു അകറ്റുന്നു.
86' റോഡ്രിഗോ ഷോട്ട്, ക്രോസ്ബാറിന് അധികം ഉയരെ അല്ലാതെ മുകളിലൂട പുറത്ത് പോകുന്നു.
87' മാർട്ടിനെല്ലി, ഇടതു വിങ്ങിലൂടെ അതിവേഗം പന്തുമായി കുതിച്ച ശേഷം ക്രോസ് നൽകുന്നു. കളിയർ ചെയ്യുന്നു.
89' ഡാനിലോ ക്രോസ്, മാർട്ടിനെല്ലി ഹെഡ്ഡർ, നന്നായി പ്രതിരോധിച്ചു.
10 മിനിറ്റിനുശേഷം സെർബിയ പന്ത് നേടി 2 ക്രോസുകൾ നൽകി. യുവന്റസ് താരം വ്ലാഹോവിച്ചിന് പന്തിൽ ഒരു സ്പർശവും കിട്ടിയില്ല. മിട്രോവിച്ച്, താദിച്, വലാഹോവിച്ച്, സവിച്ച്, തുടങ്ങി യൂറോപ്പിലെ മികച്ച ഒരുപിടി കളിക്കാരുമായി എത്തിയ സെർബിയ സ്കോർ കാണിക്കുന്നതിനേക്കൾ വലിയ പരാജയം ആണ് രുചിച്ചത്.
ഗബ്രിയേൽ ജീസസ്, റോഡ്രിഗോ, റാഫിൻഹ, ആന്റണി, ഫ്രെഡ്, കാസെമിറോ എന്നിവർ പെട്ടെന്നുള്ള പാസിംഗും കോമ്പിനേഷനും അച്ചടക്കവുമൊക്കെയായി കളി മുഴുവൻ നിയന്ത്രിച്ചു.
മത്സരത്തിന് ശേഷമുള്ള കക്കയുടെ അഭിപ്രായങ്ങൾ ഇത് സംഗ്രഹിക്കുന്നു:" അടുത്ത മത്സരത്തിനായി അയാൾക്ക് സുഖം പ്രാപിച്ച് സജ്ജനായിരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ടൂർണമെന്റാണ് അദ്ദേഹത്തിന് തിളങ്ങാൻ ഒരു വേദി നൽകുന്നത് - സെർബിയയ്ക്കെതിരെ അദ്ദേഹം തീർച്ചയായും തിളങ്ങിയില്ല.
ഒരു പോസിറ്റീവ് എന്തെന്നാൽ, അദ്ദേഹം പിച്ചിന് പുറത്തുപോയപ്പോൾ ബ്രസീൽ വളരെ മികച്ച കളിയാണ് കളിച്ചത്.
സെർബിയയുടെ 12 ഫൗലുകളിൽ 9 ഉം നെയ്മറിന് ആയിരുന്നു.
സെർബിയയ്ക്കെതിരായ വിജയത്തോടെ, ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ 16 അപരാജിത വിജയങ്ങൾ പൂർത്തിയാക്കി. 1982 മുതൽ അവർ ഗ്രൂപ്പ് ലീഡർമാരായിരുന്നു. 1966 മുതൽ ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷം അവർ ലോകകപ്പിൽ നിന്ന് പുറത്തായിട്ടില്ല. കഴിഞ്ഞ 8 മത്സരങ്ങളിൽ, 2 ഗോൾ മാത്രം വഴങ്ങി, 28 ഗോളുകൾ ആണ് ബ്രസീൽ അടിച്ചു കൂട്ടിയത്. എന്തൊരു ടീം!! എന്തൊരു പാരമ്പര്യം!!